NRI
ഫിലഡൽഫിയ: ഫിലഡൽഫിയ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ദോഹ വഴി കേരളത്തിലേക്കുള്ള യാത്രകൾക്ക് ഏറെ പ്രയോജനകരമാകുന്ന ഖത്തർ എയർവേയ്സിന്റെ ഫിലഡൽഫിയ - ദോഹ സർവീസ് ഓഗസ്റ്റ് ഒന്ന് മുതൽ പുനരാരംഭിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഈ ലക്ഷ്യത്തിനായി ഓർമ ഇന്റർനാഷണൽ നടത്തിയ ദീർഘകാല പ്രവർത്തനങ്ങളും ഇടപെടലുകളും വിശദീകരിച്ച് ഫിലഡൽഫിയയിൽ പ്രസ് മീറ്റ് സംഘടിപ്പിച്ചു.
ഫിലഡൽഫിയ, ന്യൂജഴ്സി, ഡെലവെയർ മേഖലകളിലെ പ്രമുഖ മാധ്യമപ്രവർത്തകരും മലയാളി സംഘടനാ നേതാക്കളും സാമൂഹിക-സാംസ്കാരിക പ്രവർത്തകരും പങ്കെടുത്ത സമ്മേളനം ഓർമ ഇന്റർനാഷണൽ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
ജോസ് തോമസ് (ചെയർ, ഓർമ ടാലന്റ് പ്രൊമോഷൻ ഫോറം) പരിപാടി പരിചയപ്പെടുത്തി. ഓർമ ഇന്റർനാഷണൽ ട്രസ്റ്റി ബോർഡ് ചെയർ ജോസ് ആറ്റുപുറം, പബ്ലിക് അഫയേഴ്സ് ഫോറം ചെയർ വിൻസെന്റ് ഇമ്മാനുവേൽ എന്നിവർ വിശിഷ്ടാതിഥികളെയും സംഘടനാ പ്രതിനിധികളെയും മാധ്യമ പ്രവർത്തകരെയും സ്വാഗതം ചെയ്തു.
2015 മുതൽ ഫിലഡൽഫിയയിൽ നിന്ന് കേരളത്തിലേക്കുള്ള മികച്ച വിമാനസൗകര്യം യാഥാർഥ്യമാക്കുന്നതിനായി ഓർമ ഇന്റർനാഷണൽ നടത്തിയ വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് വിൻസെന്റ് ഇമ്മാനുവേൽ വിശദീകരിച്ചു.
വിമാനത്താവള അധികൃതർ, ജനപ്രതിനിധികൾ, വിമാനക്കമ്പനികൾ എന്നിവരുമായി നടത്തിയ നിരന്തര ആശയവിനിമയങ്ങളും ഇടപെടലുകളും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓർമ ഇന്റർനാഷണൽ പിആർഒ മെർളിൻ മേരി അഗസ്റ്റിൻ അവതരിപ്പിച്ച റിപ്പോർട്ടിൽ, ഫിലഡൽഫിയ - കേരള വിമാനസൗകര്യത്തിനായി സംഘടന നടത്തിയ പ്രവർത്തനങ്ങളുടെ സമഗ്ര ചരിത്രം അവതരിപ്പിച്ചു.
ഫിലഡൽഫിയ വിമാനത്താവള അധികൃതരുമായി നടത്തിയ ചർച്ചകൾ, സിറ്റി മേയറുടെയും ഭരണനേതൃത്വത്തിന്റെയും സഹകരണത്തോടെ കേന്ദ്ര മന്ത്രിമാർക്കും അന്താരാഷ്ട്ര വിമാനക്കമ്പനികൾക്കും നൽകിയ നിവേദനങ്ങൾ, യാത്രക്കാരുടെ ആവശ്യകത സംബന്ധിച്ച വിവരശേഖരണം എന്നിവ റിപ്പോർട്ടിൽ വിശദീകരിച്ചു.
NRI
ഫിലഡൽഫിയ: രോഗബാധിതർക്ക് ആശ്വാസവും ഒറ്റപ്പെടുന്നവർക്ക് സ്നേഹസാന്ത്വനവും പകരുക എന്ന ലക്ഷ്യത്തോടെ ഗുഡ് സമരിറ്റൻ കമ്യൂണിറ്റി സ്നേഹതീരത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച "സ്നേഹസാന്ത്വനം' സംഗീതസന്ധ്യ ശ്രദ്ധേയമായി.
ഹെവൻലി ബീറ്റ്സ് യുഎസ്എയുടെ സഹകരണത്തോടെയും ഗുഡ് സമരിറ്റൻ കമ്യൂണിറ്റി മ്യൂസിക്കൽ ടീമിന്റെ പങ്കാളിത്തത്തോടെയും സംഘടിപ്പിച്ച പരിപാടി ജനപങ്കാളിത്തം കൊണ്ടും അവതരണ മികവുകൊണ്ടും ശ്രദ്ധ നേടി.
ജൂലൈ 12ന് അബിംഗ്ടണിലെ സെന്റ് മേരീസ് കത്തീഡ്രൽ ഹാളിൽ നടന്ന പരിപാടിക്ക് ഫാ. ഡോ. ജോൺസൺ ജോൺ നയിച്ച രോഗശാന്തി പ്രാർഥനയോടെയാണ് തുടക്കമായത്. ജോസ് സക്കറിയ സ്വാഗതം ആശംസിച്ചു.
സൂസൻ ഷിബു വർഗീസ് ആലപിച്ച പ്രാർഥനാഗാനവും റൂബി സേവ്യർ നടത്തിയ ബൈബിൾ വായനയും ആത്മീയ അന്തരീക്ഷം സൃഷ്ടിച്ചു. സാംസൺ ഹെവൻലിയുടെ നേതൃത്വത്തിലുള്ള ഹെവൻലി ബീറ്റ്സ് യുഎസ്എ അവതരിപ്പിച്ച സംഗീതവിരുന്ന് സദസിനെ ആവേശഭരിതരാക്കി.
NRI
ഫിലഡൽഫിയ: ഹെലൻലി ബീറ്റ്സ് യുഎസ്എയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന "ക്രൂശിൻ സ്നേഹം' ലൈവ് ക്രിസ്തീയ സംഗീതോത്സവം ഓഗസ്റ്റ് 23ന് വൈകുന്നേരം 5.30ന് ഫിലഡൽഫിയയിലെ Philadelphia India Christian Assembly, 455 Tomlinson Road, Philadelphia, PA 19116-ൽ നടക്കും.
പ്രശസ്ത വയലിനിസ്റ്റും സംഗീതജ്ഞനുമായ ജോൺസ് പുരയിടം (ന്യൂജഴ്സി), മുൻ വിശ്വവാണി റേഡിയോ ലീഡ് ഗായികയായിരുന്ന പ്രമുഖ ഗായിക ഷീബ ജോർജ് (ഫ്ലോറിഡ), Samson Heavenly Beats സംഘവും സംഗീതപരിപാടിക്ക് നേതൃത്വം നൽകും.
അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഗായകരും സംഗീതജ്ഞരും പങ്കെടുക്കുന്ന ഈ സംഗീതവിരുന്നിൽ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളിലെ തിരഞ്ഞെടുക്കപ്പെട്ട ക്രിസ്തീയ ഗാനങ്ങളും പ്രത്യേക സംഗീതാവിഷ്കാരങ്ങളും അവതരിപ്പിക്കും.
വിവിധ ഭാഷകളിലൂടെ ആത്മീയ സന്ദേശം പകരുന്ന ഈ സംഗീതവിരുന്ന് വിശ്വാസികൾക്ക് അനുഗ്രഹകരമായ അനുഭവമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Prayer Mount Media ആണ് പരിപാടിയുടെ മീഡിയ പാർട്ണർ. Global Travel Experts (Reji Philip), M&J Printing (Mathew Samuel), Zindak Investment & Real Estate (Varghese Thomas Robin) എന്നിവരാണ് പ്രധാന സ്പോൺസർമാർ.
പരിപാടിയുടെ വിജയത്തിനായി Ninan Mathai, Mathew Samuel, Stephen John, Jomon, Stanly George, Thomas Chandy, Sumod Jacob, Susan Samson എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ സംഘാടക സമിതി പ്രവർത്തിച്ചുവരുന്നതായും അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് Ninan Mathai - 215-760-0447, Mathew Samuel - 215-850-7348, Stephen John - 267-239-1094, Jomon - 267-357-2863, Stanly George - 215-552-6668, Thomas Chandy - 201-446-5027, Sumod Jacob - 267-250-5383, Susan Samson - 267-469-1892 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ഫിലഡൽഫിയയിലെയും സമീപ സംസ്ഥാനങ്ങളിലെയും ഏവരെയും ഈ അനുഗ്രഹീത സംഗീതസായാഹ്നത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് പരിപാടിയിൽ പങ്കുചേരണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
ക്രിസ്തീയ സംഗീതത്തിലൂടെ ആത്മീയ നവോന്മേഷവും അനുഗ്രഹാനുഭവവും പകരുക എന്ന ലക്ഷ്യത്തോടെ ഒരുക്കുന്ന ഈ സംഗീതോത്സവം ഏവർക്കും അവിസ്മരണീയ അനുഭവമാകുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.
NRI
ഫിലഡൽഫിയ: സൗത്ത് ഫിലഡൽഫിയയിൽ ഒരു വീട്ടിനുള്ളിൽ മൂന്ന് സ്ത്രീകളെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ട് സ്ത്രീകളെ വെടിവച്ചുകൊന്ന ശേഷം പ്രതിയായ വൃദ്ധ സ്വയം വെടിവച്ച് ജീവനൊടുക്കുകയായിരുന്നു എന്ന് ഫിലാഡൽഫിയ പോലീസ് അറിയിച്ചു.
തിങ്കളാഴ്ച വൈകുന്നേരം 5.30ഓടെയാണ് സംഭവം. 67 വയസുകാരിയായ ജാനിസ് പിക്കാനോ എന്ന സ്ത്രീയാണ് 18 വയസുകാരിയായ ഏഞ്ചലീന പിക്കാനോയെയും 55 വയസുകാരിയായ ഡെനീസ് ഗ്രോട്ടിനിയെയും വെടിവച്ചുകൊന്നത്.
ഇതിന് ശേഷം ഇവർ സ്വയം വെടിവെക്കുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. സംഭവസ്ഥലത്ത് വച്ച് തന്നെ മൂവരും മരണപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു.
കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. പോലീസിന്റെ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
NRI
ഫിലഡൽഫിയ: ഫിലഡൽഫിയ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (പിഎച്ച്എൽ) നിന്ന് ദോഹ വഴി കൊച്ചിയിലേക്കുള്ള ഖത്തർ എയർവേയ്സ് സർവീസ് 2026 ഓഗസ്റ്റ് ഒന്ന് മുതൽ പുനരാരംഭിക്കുന്നതായി പ്രഖ്യാപിച്ചതോടെ, അമേരിക്കൻ മലയാളി സമൂഹത്തിന് ഏറെക്കാലമായി കാത്തിരുന്ന ഒരു സുപ്രധാന വാർത്തയാണ് യാഥാർഥ്യമായിരിക്കുന്നത്.
പെൻസിൽവേനിയ, ന്യൂജഴ്സി, ഡെലവെയർ എന്നിവിടങ്ങളിലെ ആയിരക്കണക്കിന് മലയാളികൾക്ക് ഈ സർവീസ് വലിയ യാത്രാസൗകര്യം ഒരുക്കുമെന്നാണ് പ്രതീക്ഷ. ഫിലഡൽഫിയയിൽ നിന്ന് കേരളത്തിലേക്കും ദക്ഷിണേന്ത്യയിലേക്കും കൂടുതൽ മികച്ച വിമാനബന്ധങ്ങൾ ലഭ്യമാക്കണമെന്ന ആവശ്യവുമായി ഓർമ ഇന്റർനാഷ്ണൽ കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി വിവിധ തലങ്ങളിൽ പ്രവർത്തിച്ചുവരികയായിരുന്നു.
ഈ വിഷയത്തിൽ നേരിട്ടുള്ള സുപ്രധാന ഇടപെടലുകളും ഔദ്യോഗിക കൂടിക്കാഴ്ചകളും 2015-ൽ ഓർമ ഇന്റർനാഷ്ണൽ പബ്ലിക് അഫയേഴ്സ് ചെയർ വിൻസന്റ് ഇമ്മാനുവേലിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. അന്നത്തെ ഫിലഡൽഫിയ സിറ്റി കൗൺസിൽ അംഗമായിരുന്ന Al Taubenbergerന്റെ സഹകരണവും പിന്തുണയും ഈ ശ്രമങ്ങൾക്ക് നിർണായകമായിരുന്നു.
തുടർന്നുള്ള വർഷങ്ങളിൽ ഓർമ ഇന്റർനാഷ്ണൽ നേതാക്കൾ ഫിലഡൽഫിയ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി നിരവധി തവണ ചർച്ചകൾ നടത്തി.
2023-ലെ ഒരു പ്രധാന കൂടിക്കാഴ്ചയിൽ ഫിലഡൽഫിയ ഇന്റർനാഷ്ണൽ എയർപോർട്ട് ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ അറ്റിഫ് സയീദ്, എയർ സർവീസ് ഡെവല്പ്മെന്റ് ഡയറക്ടർ എഡ്ഗാർ ഏരിയാസ്, ഏവിയേഷൻ ഡെപ്യൂട്ടി ഡയറക്ടർ ജെയിംസ് ടിരൽ എന്നിവർ ഇന്ത്യൻ-മലയാളി സമൂഹത്തിന്റെ യാത്രാ ആവശ്യകതകൾ വിശദമായി കേൾക്കുകയും കേരള മേഖലയിലേക്കുള്ള വിമാന സർവീസുകളുടെ സാധ്യതകൾ സംബന്ധിച്ച് അനുകൂല നിലപാട് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
ആ നിർണായക യോഗത്തിൽ ഓർമ ഇന്റർനാഷ്ണൽ പബ്ലിക് അഫയേഴ്സ് ചെയർ വിൻസന്റ് ഇമ്മാനുവേലിന്റെ നേതൃത്വത്തിൽ ജോസ് ആറ്റുപുറം (ഓർമ ഇന്റർനാഷ്ണൽ ട്രസ്റ്റീ ബോർഡ് ചെയർ), സജി സെബാസ്റ്റ്യൻ (ഓർമ ഇന്റർനാഷ്ണൽ പ്രസിഡന്റ്), ജോർജ് നടവയൽ (മുൻ പ്രസിഡന്റ്), അറ്റേണി ജോസഫ് കുന്നേൽ (ചെയർ ലീഗൽ സെൽ), ജോസ് തോമസ് (ചെയർ ടാലന്റ് പ്രൊമോഷൻ ഫോറം), നൈനാൻ മത്തായി (ചെയർ ചാരിറ്റി ആക്ടിവിറ്റീസ്), ഷൈലാ രാജൻ (ഓർമ ഫിലഡൽഫിയ ചാപ്റ്റർ പ്രസിഡന്റ്), ആലീസ് ജോസ് എന്നിവർ മീറ്റിംഗിൽ ക്ഷണിതാക്കളായി പങ്കെടുത്തിരുന്നു.
ഫിലഡൽഫിയ മേഖലയിലെ ഇന്ത്യൻ - മലയാളി സമൂഹത്തിന്റെ വളർച്ചയും യാത്രാ ആവശ്യകതയും സംബന്ധിച്ച വിവരങ്ങൾ ഈ പ്രതിനിധിസംഘം വിമാനത്താവള അധികൃതർക്ക് സമർപ്പിച്ചിരുന്നു.
National
ഫിലാഡൽഫിയ: അമേരിക്കയിലെ ഫിലാഡൽഫിയയിൽ പിസ ഡെലിവറി നടത്തുന്നതിനിടെ തെലുങ്കാന സ്വദേശിയായ യുവാവ് വെടിയേറ്റ് മരിച്ചു. ഗുണ്ട്ലപോച്ചംപള്ളി സ്വദേശി അൻഷുൽ കുഞ്ച (28) ആണ്
മരിച്ചത്.
ശനിയാഴ്ച രാത്രിയാണ് സംഭവം. വ്യാജ ഓർഡർ നൽകി ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയ ശേഷം അൻഷുലിനെ അജ്ഞാതൻ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു.
അക്രമി ഉടൻ തന്നെ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. അൻഷുലിന്റെ കൈയിലുണ്ടായിരുന്ന സാധനങ്ങളോ പണമോ അക്രമി കൈക്കലാക്കിയില്ല. ഉപരിപഠത്തിനായി അമേരിക്കയിലേക്ക് പോയ അൻഷുൽ അവിടെ ജോലി ചെയ്ത് വരികയാണ്. വാരാന്ത്യത്തിൽ പാർട് ടൈമായി പിസ ഡെലിവറിക്ക് പോയതാണ്.
സംഭവത്തിൽ ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഇടപെട്ടു. അൻഷുലിന്റെ കുടുംബവുമായി സംസാരിച്ചതായും മൃതദേഹം എത്രയും വേഗം ഇന്ത്യയിലെത്തിക്കാൻ സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും അധികൃതർ അറിയിച്ചു.
NRI
ഫിലഡൽഫിയ: കോട്ടയം ഈരയിൽ പരേതനായ എം.സി. ഏലിയാസിന്റെ (ഈരയിൽ അപ്പച്ചൻ) മകളും പെൻസൽവേനിയ ഫിലഡൽഫിയയിൽ സ്ഥിരതാമസക്കാരിയുമായിരുന്ന മേരിക്കുട്ടി ഫിലിപ്പ് (ബേബിക്കുട്ടി - 67) അന്തരിച്ചു.
ചില നാളുകളായി രോഗബാധിതയായി ചികിത്സയിലായിരുന്നു. ഫിലഡൽഫിയ ഫുൾ ഗോസ്പൽ ചർച്ച് സഭാംഗമാണ്. ഭർത്താവ്: ക്രിസോസ്റ്റം ഫിലിപ്പ്. മക്കൾ: തബീഥ, ജെർമി.
സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച രാവിലെ ഒമ്പതിന് ഫിലഡൽഫിയ ഫുൾ ഗോസ്പൽ ചർച്ചിൽ (9707 Bustleton Ave, Philadelphia, PA 19115) ആരംഭിക്കും.
തുടർന്ന് ഉച്ചയ്ക്ക് 12:30 ഓടെ സൺസെറ്റ് മെമ്മോറിയൽ പാർക്കിൽ (333 County Line Road, Lower Southampton Township, PA 19006) ഭൗതികശരീരം സംസ്കരിക്കുന്നതാണ്.
Sports
മിയാമി: അമേരിക്കൻ മേജർ ലീഗ് സോക്കറിൽ ഇന്റർ മിയാമിക്ക് ആവേശ ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ ഫിലാഡെൽഫിയയെ നാലിനെതിരെ ആറ് ഗോളുകൾക്ക് തോൽപ്പിച്ചു.
ഇന്റർ മിയാമിക്ക് വേണ്ടി ലൂയി സുവാരസ് ഹാട്രിക്ക് നേടി. ജെർമൻ ബെർട്ടെറാമെ രണ്ട് ഗോളുകളും റോഡ്രിഗോ ഡി പോൾ ഒരു ഗോളും സ്കോർ ചെയ്തു.
ഫിലാഡെൽഫിയയ്ക്ക് വേണ്ടി മിലാൻ ലോസ്ക്കി ഹാട്രിക്കും ബ്രൂണോ ഡമിയാനി ഒരു ഗോളും നേടി. വിജയത്തോടെ 31 പോയിന്റായ ഇന്റർ മിയാമി ലീഗിൽ രണ്ടാം സ്ഥാനത്ത് തുടരുകയാണ്.
മത്സരത്തിനിടെ സൂപ്പർ താരം ലയണൽ മെസിയെ പരിക്കിനെ തുടർന്ന് പിൻവലിച്ചിരുന്നു. ലോകകപ്പ് അടുത്തിരിക്കെ മെസിക്ക് പരിക്കേറ്റത് അർജന്റീന ആരാധകരെ ആശങ്കയിലാക്കിയിട്ടുണ്ട്.
NRI
ഫിലഡൽഫിയ: സിറിയൻ ഓർത്തഡോക്സ് സഭ അമേരിക്കൻ അതിഭദ്രാസനത്തിന്റെ ആസ്ഥാനത്ത് ജൂലൈ 22 മുതൽ 25 വരെ നടക്കുന്ന 37-ാമത് യൂത്ത് ആൻഡ് ഫാമിലി കോൺഫറൻസിന്റെ കിക്കോഫ് ഈ മാസം മൂന്നിന് കുർബാനാനന്തരം ഫിലഡൽഫിയ സെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ നടന്നു.
ഇടവക വികാരി റവ. ഫാ. രാജൻ പീറ്റർ ഭദ്രാസനത്തിലെ സീനിയർ വൈദീകരിലൊരാളായ വന്ദ്യ ജോസ് ദാനിയേൽ പയറ്റേൽ കോറെപ്പിസ്കോപ്പയിൽ നിന്നും പൂരിപ്പിച്ച രജിസ്ട്രേഷൻ ഫോം സ്വീകരിച്ചുകൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്.
NRI
ഫിലഡൽഫിയ: അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ സാംസ്കാരിക സംഘടനയായ ട്രൈസ്റ്റേറ്റ് കേരളഫോറത്തിന്റെ 2026ലെ ഓണാഘോഷപരിപാടികൾക്ക് ഔദ്യോഗികമായി കൊടിയേറി.
വിപുലമായ പങ്കാളിത്തത്തോടെയും ആവേശകരമായ കലാസാംസ്കാരിക അന്തരീക്ഷത്തോടെയും നടന്ന ടിക്കറ്റ് കിക്ക്-ഓഫ് ചടങ്ങ്സമൂഹഐക്യത്തിന്റെയും സാംസ്കാരിക പാരമ്പര്യത്തിന്റെയും സന്ദേശം വിളിച്ചോതുന്നതായി മാറി.
അമേരിക്കൻ ദേശീയഗാനവും ഇന്ത്യൻ ദേശീയഗാനവും ആലപിച്ചുകൊണ്ടാണ് ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് ട്രൈസ്റ്റേറ്റ്കേരള ഫോറം ചെയർമാൻ ലെനോ സ്കറിയ സ്വാഗതപ്രസംഗം നടത്തി.
പ്രവാസി മലയാളിസമൂഹത്തെ ഒരുമിപ്പിക്കുന്ന വലിയ സാംസ്കാരികവേദിയായാണ് ട്രൈസ്റ്റേറ്റ് ഓണാഘോഷങ്ങൾ മാറിയിരിക്കുന്നതെന്ന് അദ്ദേഹംപറഞ്ഞു. ജനറൽസെക്രട്ടറി ജോബിജോർജ് (എംസി) യോഗ നടപടികൾ നിയന്ത്രിച്ചു.
പെൻസിൽവാനിയ സ്റ്റേറ്റ് റപ്രസെന്റേറ്റീവ് ഹോണറബിൾ ഷോൺഡൗഗർട്ടി ഭദ്രദീപം കൊളുത്തി പരിപാടികൾ ഔദ്യോഗികകമായി ഉദ്ഘാടനംചെയ്തു. സമൂഹഐക്യവും സാംസ്കാരിക പൈതൃക സംരക്ഷണവും ഇത്തരം ആഘോഷങ്ങളുടെ പ്രധാനലക്ഷ്യമാണെന്ന് അദ്ദേഹം മുഖ്യപ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു.
NRI
ഫിലഡൽഫിയ: മലങ്കര കത്തോലിക്കാ സഭ 2026 ആരാധനക്രമ വത്സരമായി ആചരിക്കുന്നതിന്റെ ഭാഗമായി ഫിലഡൽഫിയ സെന്റ് ജൂഡ് മലങ്കര കത്തോലിക്ക ഇടവകയിലെ മലങ്കര കാത്തലിക് അസോസിയേഷന്റെ ( എംസിഎ) നേതൃത്വത്തിൽ നടത്തപ്പെടുന്ന മലങ്കര ആരാധനാക്രമം - അർത്ഥവും പങ്കാളിത്തവും എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന ഏകദിന സെമിനാർ സംഘടിപ്പിക്കുന്നു.
മേയ് 16ന് രാവിലെ 9.30 മുതൽ നടക്കുന്ന സെമിനാർ തിരുവനന്തപുരം മലങ്കര മേജർ സെമിനാരി മുന് റെക്ടർ ഫാ.ഡോ. സണ്ണി മാത്യു സെമിനാർ നയിക്കും.
മലങ്കര ആരാധനയുടെ അർഥവും പ്രാധാന്യവും കൂടുതൽ ആഴത്തിൽ മനസിലാക്കുവാനും വിശ്വാസികളുടെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുക എന്നുള്ളതാണ് സെമിനാറിന്റെ ലക്ഷ്യം.
കൂടുതൽ വിവരങ്ങൾക്ക്: Rev. Fr. Babu Madathiparampil (Vicar): 773 754 9638, Philip John (Biju) MCA President: 215 327 5052, Joly Jacob MCA Secretary: 267 226 8824, Viji Joji MCA Treasrer: 856 912 3958.
NRI
ഫിലഡൽഫിയ: മോഷ്ടിച്ച വാഹനവുമായി രക്ഷപ്പെടാൻ ശ്രമിച്ച 16 വയസുകാരനെ പോലീസ് പിടികൂടി. ഈ സംഭവത്തിൽ ധൈര്യവും ജാഗ്രതയും പ്രകടിപ്പിച്ച ഓഫീസർ ജോജി എബ്രഹാം (#1348) ഫെബ്രുവരിയിലെ പോലീസ് ഓഫീസർ ഓഫ് ദ മന്ത് ആയി തെരഞ്ഞെടുത്തു.
കഴിഞ്ഞ 10 വർഷമായി ഫിലഡൽഫിയ സിറ്റി പോലീസ് വകുപ്പിൽ സേവനമനുഷ്ഠിച്ചു വരുന്ന ഉദ്യോഗസ്ഥനാണ് മലയാളിയായ ജോജി എബ്രഹാം.
ഫെബ്രുവരി 12ന് വൈകുന്നേരം 4:09ഓടെ, ബക്സ് കൗണ്ടി പോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ 11000 ബസ്റ്റിൽടൺ അവന്യൂ പ്രദേശത്തേക്ക് എത്തിയ ഓഫീസർ എബ്രഹാം, അപകടത്തിൽപ്പെട്ട ശേഷം രക്ഷപ്പെട്ടതായി സംശയിക്കുന്ന ഹ്യുണ്ടായി എലാൻട്ര വാഹനത്തെ ശ്രദ്ധയിൽപ്പെടുത്തി.
NRI
ഫിലഡൽഫിയ: കുടുംബബന്ധങ്ങളിലും സാമൂഹിക ജീവിതത്തിലും ശരിയായ ആശയവിനിമയത്തിന്റെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് "ഫലപ്രദമായ ആശയവിനിമയം കെട്ടിപ്പടുക്കാം' (Building Effective Communication) എന്ന വിഷയത്തിൽ പ്രത്യേക ക്ലാസ് സംഘടിപ്പിക്കുന്നു.
ഗുഡ് സമരിറ്റൻ കമ്യൂണിറ്റി (സ്നേഹതീരം), സെന്റ് മേരീസ് ക്നാനായ ചർച്ച് എന്നിവർ സംയുക്തമായാണ് ഈ പരിപാടി ഒരുക്കുന്നത്. ഈ മാസം 15ന് രാവിലെ 11ന് (വിശുദ്ധ കുർബാനയ്ക്ക് ശേഷം) ഫിലഡൽഫിയ സെന്റ് മേരീസ് ക്നാനായ പള്ളി ഹാളിൽ വച്ചാണ് ക്ലാസ് നടക്കുന്നത്.
മുഖ്യപ്രഭാഷണം: സീന മാത്യു (Family Counselor in Philadelphia, തിയോളജിക്കൽ സെമിനാരി ബിരുദധാരി, സെന്റ് ഗ്രീഗോറിയോസ് മലങ്കര ഓർത്തഡോക്സ് ചർച്ച് അസോസിയേറ്റ് മിനിസ്റ്റർ). സാന്നിധ്യം: റവ. ഫാ. റെന്നി എബ്രഹാം, റവ. ഫാ. ചാക്കോ പുന്നൂസ്.
മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനും വ്യക്തിത്വ വികാസത്തിനും സഹായിക്കുന്ന പ്രായോഗിക ആശയങ്ങൾ സ്ലൈഡ് ഷോയുടെ സഹായത്തോടെ ഈ ക്ലാസിൽ അവതരിപ്പിക്കും.
പങ്കെടുക്കാൻ താല്പര്യമുള്ളവർ രാവിലെ 11ന് മുൻപായി തന്നെ ഹാളിൽ പ്രവേശിക്കണമെന്ന് പള്ളി ട്രസ്റ്റി ലിജു എബ്രഹാം, സെക്രട്ടറി റെന്നി ഇരണക്കൽ എന്നിവർ അറിയിച്ചു.
രക്ഷകർത്താക്കൾക്കും കുട്ടികൾക്കും ഒപ്പം യുവാക്കൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഈ സെഷനിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. വിപുലമായ കമ്മിറ്റി പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.
സുജ കോശി, ജനറൽ കൺവീനർ, ലീലാമ്മ വർഗസ്, കൺവീനർ (ഫിനാൻസ്), ജെസി മാത്യു, കൺവീനർ (പ്രോഗ്രാം), ആനി സക്കറിയ, കൺവീനർ (കൾച്ചറൽ), കൊച്ചുകോശി ഉമ്മൻ - ട്രസ്റ്റി).
NRI
ഫിലഡൽഫിയ: മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് ഫിലഡൽഫിയ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ഉജ്വല തുടക്കം.
ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത്. "കൃപയുടെ പാത്രങ്ങൾ' എന്നതാണ് ചിന്താ വിഷയം.
കോൺഫറൻസ് പ്രചാരണത്തിന്റെ ഭാഗമായി ഫിലഡൽഫിയ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ഈ മാസം 11ന് ജോൺ താമരവേലിൽ (ട്രഷറർ), ആശ ജോർജ് (ജോയിന്റ് സെക്രട്ടറി),ജോബി ജോൺ (ഭദ്രാസന കൗൺസിൽ അംഗം), മാത്യു ജോഷ്വ (മുൻ ട്രഷറർ), ലിസ് പോത്തൻ (മുൻ ജോയിന്റ് ട്രഷറർ), ഉമ്മൻ കാപ്പിൽ (ഭദ്രാസന കൗൺസിൽ അംഗം), രാജൻ പടിയറ (ഘോഷയാത്ര കോഓർഡിനേറ്റർ) എന്നിവരുൾപ്പെടുന്ന കോൺഫറൻസ് ടീം സന്ദർശനം നടത്തി.
കിക്കോഫ് മീറ്റിംഗിൽ ഇടവക വികാരി ഫാ. എം.കെ. കുര്യാക്കോസ്, അസിസ്റ്റന്റ് വികാരി ഫാ. സുജിത് തോമസ്, ദേവാലയ സെക്രട്ടറി സഞ്ജു ജോൺ, ട്രസ്റ്റി പോൾ സി. ജോൺ, പ്രോഗ്രാം കോഓർഡിനേറ്റർ ബിനു മാത്യു, ഭദ്രാസന അസംബ്ലി അംഗം ബിന്നി ചെറിയാൻ എന്നിവർ സന്നിഹിതരായിരുന്നു.
ഫാ. എം.കെ. കുര്യാക്കോസ് കോൺഫറൻസ് ടീമിനെ ഇടവകയിലേക്ക് സ്വാഗതം ചെയ്തു സംസാരിച്ചു. ജോൺ താമരവേലിൽ കോൺഫറൻസ് ടീമിലെ അംഗങ്ങളെ പരിചയപ്പെടുത്തുകയും കോൺഫറൻസിന്റെ ദൗത്യത്തെ കുറിച്ച് സംസാരിക്കുകയും എല്ലാ ഇടവക അംഗങ്ങളേയും കോൺഫറൻസിൽ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ആശ ജോർജ് ഈ വർഷത്തെ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ തീയതി, തീം, മുഖ്യ പ്രഭാഷകർ, സ്ഥലം എന്നിവയെക്കുറിച്ച് സംസാരിച്ചു.
NRI
ഫിലഡൽഫിയ: അക്ഷരനഗരിയിൽ നിന്നും കുടിയേറിയവരും വടക്കേ അമേരിക്കയിലെ പ്രമുഖ പ്രാദേശിക ചാരിറ്റി സംഘടനയും കാൽ നൂറ്റാണ്ടിലധികമായി സാഹോദര്യ നഗരം കേന്ദ്രികരിച്ചു പ്രവർത്തിക്കുന്നതുമായ കോട്ടയം അസോസിയേഷന്റെ വാർഷിക പൊതുയോഗം സണ്ണി കിഴക്കേമുറിയുടെ (പ്രസിഡന്റ്) അധ്യക്ഷതയിൽ നടന്നു.
ഇതര സംഘടനകളുമായുള്ള സഹകരണവും അംഗങ്ങളുടെ ഇടയിലെ പരസ്പര ഐക്യവുമാണ് കോട്ടയം അസോസിയേഷന്റെ വിജയരഹസ്യമെന്നു സണ്ണി കിഴക്കേമുറി പറഞ്ഞു. തുടർന്ന് കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് കുര്യൻ രാജൻ (ജനറൽ സെക്രട്ടറി) വായിക്കുകയും ജോൺ പി. വർക്കി (ട്രെഷറർ) വരവ് ചെലവ് കണക്കുകൾ അവതരിപ്പിക്കുകയും ചെയ്തു.
പിന്നീട് പുതിയ ഭരണ സമിതിയിലേക്ക് സാജൻ വർഗീസ് (പ്രസിഡന്റ്), ജീമോൻ ജോർജ് (വൈസ് പ്രസിഡന്റ്), സഞ്ചു സക്കറിയ (ജനറൽ സെക്രട്ടറി), സാബു ജേക്കബ് (ജോയിന്റ് സെക്രട്ടറി), ജോൺ പി. വർക്കി (ട്രെഷറർ), മാത്യു ഐയ്പ് (ജോയിന്റ് ട്രെഷറർ), സണ്ണി കിഴക്കേമുറി(ചാരിറ്റി), ബെന്നി കൊട്ടാരം (പ്രോഗ്രാം), ജെയ്സൺ വർഗീസ്, ജോൺ മാത്യു (പിക്നിക്), ജോസഫ് മാണി, കുര്യൻ രാജൻ, ജോബി ജോർജ്, ജെയിംസ് അന്ത്രയോസ്, എബ്രഹാം ജോസഫ്, രാജു കുരുവിള, സാബു പാമ്പാടി, സെറിൻ ചെറിയാൻ കുരുവിള, വർക്കി പൈലോ, വർഗീസ് വർഗീസ് എന്നിവരെ 2026-2027 ലെ ഭാരവാഹികളായി ഐക്യകണ്ഠേന തെരഞ്ഞെടുത്തത്.
സാജൻ വർഗീസ് മുൻ ചെയർമാൻ, ട്രൈസ്റ്റേറ്റ് കേരള ഫോറം കൂടാതെ മറ്റു നിരവധി സാമൂഹിക സാംസ്കാരിക സംഘടനകളുടെ നേതൃത്വ നിരയിലെ സാരഥിയുമാണ്. ജീമോൻ ജോർജ് സാമൂഹിക രാഷ്ട്രീയ ചലച്ചിത്ര മേഖലകളിലും കൂടാതെ മലയാളി കമ്മ്യൂണിറ്റിയിലെ നിറ സാന്നിധ്യവുമായി പ്രവർത്തിച്ചു വരുന്നു.
സഞ്ചു സക്കറിയ കലാലയ രാഷ്ട്രീയ പ്രവർത്തന മേഖലകളിലൂടെയും കോട്ടയം അസോസിയേഷൻ സുവനീർ കമ്മിറ്റുയുടെ മുൻ ചീഫ് എഡിറ്ററും ആയിരുന്നു. ജോൺ പി വർക്കി കോട്ടയം അസോസിയേഷന്റെ മുൻ നിര പ്രവർത്തകനും മികച്ച സംഘാടകനുമാണ്.
കേരളത്തിൽ പെരുമ്പാവൂരിനടുത്ത് പണി പൂർത്തിയാക്കിയ ഭവനത്തിന്റെ താക്കോൽ ദാനം നടത്തുകയും കൂടാതെ പ്രഥമ വിദ്യാഭാസ സഹായ പദ്ധതി പൂർത്തീകരിക്കുകയും ചെയ്തതായി പൊതുയോഗത്തിൽ അറിയിക്കുകയുണ്ടായി.
സാമൂഹിക മാറ്റങ്ങൾ ഉൾക്കൊണ്ട് സംഘടനകൾ പ്രവർത്തിക്കണമെന്നും വരും വർഷങ്ങളിൽ ചാരിറ്റി പ്രവർത്തനങ്ങൾ വിപുലീകരിക്കണമെന്നും അമേരിക്കയിലെ ചാരിറ്റി പ്രവർത്തനങ്ങളിൽ കൂടുതൽ സഹകരിക്കണമെന്നും പുതുതായി സ്ഥാനമേറ്റടുത്ത സാജൻ വർഗീസ് അഭിപ്രായപ്പെട്ടു.
കോട്ടയം അസോസിയേഷന്റെ ക്രിസ്മസ് - ന്യൂഇയർ ആഘോഷം ജനുവരി മൂന്നിന് വൈകുന്നേരം അഞ്ചിന് നടത്തുവാനും കൂടാതെ ഈ വർഷം പിക്നിക്കും കുടുംബസമേതം അംഗങ്ങളെ എല്ലാം ഉൾപ്പെടുത്തിക്കൊണ്ട് ഒരു ഉല്ലാസ യാത്ര സംഘടിപ്പിക്കുവാനും തീരുമാനിച്ചു.
കുര്യൻ രാജൻ എല്ലാവർക്കും നന്ദി പ്രകാശിപ്പിക്കുകയും തുടർന്ന് ഡിന്നറിനു ശേഷം പിരിയുകയും ഉണ്ടായി. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക www.kottayamassociation.org
NRI
ഫിലഡൽഫിയ: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സൗത്ത് ഈസ്റ്റ് റീജിയണൽ ആക്ടിവിറ്റി കമ്മിറ്റിയും സഭയുടെ സംഗീത വിഭാഗമായ ഡിഎസ്എംസിയും സംയുക്തമായി ശനിയാഴ്ച നാല് മുതൽ 7.30 വരെ പെൻസിൽവേനിയയിലെ മെല്റോസ് പാർക്കിൽ സ്ഥിതി ചെയ്യുന്ന ഓൾഡ് ഗ്രാറ്റ്സ് കോളജ് ഓഡിറ്റോറിയത്തിൽ (7605 old York Rd, Melrose Park, PA-19027) നടത്തപ്പെടുന്ന ഹെവൻലി ട്രമ്പറ്റിന്റെ 2025 ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
ഹെവൻലി ട്രമ്പറ്റ് 2025 നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ റിജിയണൽ തലത്തിലുള്ള രണ്ടാമത്തെ ക്രിസ്മസ് സംഗീത സായാഹ്നം ആണ്. ഭദ്രാസന അധ്യക്ഷൻ Rt. റവ. ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പാ തിരുമേനിയുടെ മഹത്തായ ആശയമാണ് ഹെവൻലി ട്രമ്പറ്റ്.
NRI
ഫിലഡൽഫിയ: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സൗത്ത് ഈസ്റ്റ് റീജിയണൽ ആക്ടിവിറ്റി കമ്മിറ്റിയും സഭയുടെ സംഗീത വിഭാഗമായ ഡിഎസ്എംസിയും സംയുക്തമായി നേതൃത്വം നൽകുന്ന ഹെവൻലി ട്രമ്പറ്റ് 2025 ഈ മാസം 29ന് വെെകുന്നേരം നാല് മുതൽ 7.30 വരെ പെൻസിൽവേനിയയിലെ മെല്റോസ് പാർക്കിൽ സ്ഥിതി ചെയ്യുന്ന ഓൾഡ് ഗ്രാറ്റ്സ് കോളജ് ഓഡിറ്റോറിയത്തിൽ (7605 old York Rd., Melrose Park, PA-19027) വച്ച് നടക്കും.
ഹെവൻലി ട്രമ്പറ്റ് 2025 നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ റിജിയണൽ തലത്തിലുള്ള രണ്ടാമത്തെ ക്രിസ്മസ് സംഗീത സായാഹ്നം ആണ്. ഭദ്രാസന അധ്യക്ഷൻ Rt. റവ. ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പാ തിരുമേനിയുടെ മഹത്തായ ആശയമാണ് ഹെവൻലി ട്രമ്പറ്റ്.
ക്രിസ്മസ് സന്ദേശം നൽകുന്നത് ആർച്ച് ഡയോസിസ് ഓഫ് ഫിലഡൽഫിയ ഓക്സിലറി ബിഷപ്പായ കെിത് ജെയിംസ് ചയ്ലിന്ന്സ്കി ആണ്. ഏകദേശം നൂറോളം ഗായകസംഘാംഗങ്ങള് ഒരേ സ്വരത്തിലും ഒരേ ഈണത്തിലും പാടി ക്രിസ്തുവിന്റെ തിരുപ്പിറവിയെ വരവേൽക്കുവാൻ ഒരുങ്ങിക്കൊണ്ടിരിക്കുന്നു.
16 ഇടവകകളിൽ നിന്നും കോൺഗ്രിഗേഷനിൽ നിന്നുമുള്ള അംഗങ്ങളാണ് പാട്ടു പരിശീലനം നടത്തുന്നത്. മുന് ഡി എസ് എം സി ഡയറക്ടറും ബോസ്റ്റൺ കാർമേൽ മാർത്തോമ്മാ ഇടവക വികാരിയുമായ റെവ. ആശിഷ് തോമസ് ജോർജ് ഗായക സംഘത്തെ പരിശീലിപ്പിക്കുന്നു.
അച്ഛൻ മികച്ച ഗായകനും, ഗാനരചയിതാവും, ഗാനപരിശീലനകനും ആണ്. സംഗീതം ജീവിേതാഉപാസനയായി സ്വീകരിച്ചിരിക്കുന്ന അച്ചൻ ബോസ്റ്റണിൽ നിന്നും അനേക കാതം സഞ്ചരിച്ചാണ് എല്ലാ ആഴ്ചയിലും ഫിലഡൽഫിയയിലും ന്യൂജേഴ്സിലും എത്തി ഗാന പരിശീലനത്തിന് നേതൃത്വം നൽകുന്നത്.
അസൻഷൻ മാർത്തോമ്മാ ഇടവക വികാരി റവ. ജോജി എം. ജോർജ് വൈസ് പ്രസിഡന്റായും അനു സ്കറിയ സെക്രട്ടറിയായും ഉള്ള സൗത്ത് ഈസ്റ്റ് റീജനൽ ആക്ടിവിറ്റി കമ്മറ്റി വിജയകരമായി നടത്തിപ്പിനായി പ്രയത്നിച്ചു കൊണ്ടിരിക്കുന്നു.
മറ്റ് കമ്മിറ്റി അംഗങ്ങൾ- ട്രസ്റ്റി - ബൈജു വർഗീസ്, അക്കൗണ്ടന്റ് - പി .ജി തോമസ്, ബോർഡ് മെമ്പേഴ്സ് - ബിൻസി ജോൺ, ഡോ. ഏലിയാസ് എബ്രഹാം, ഡോ. മാത്യു ടി. തോമസ്, വത്സ മാത്യു, ജോസഫ് കുരുവിള, റെജി ജോസഫ് , ഷൈജു ചെറിയാൻ.
NRI
ഫിലഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലഡൽഫിയയുടെ (മാപ്പ്) 2026ലെ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഡിസംബർ ഏഴിന് ഉച്ചയ്ക്ക് ഒന്ന് മുതൽ വൈകുന്നേരം അഞ്ച് വരെ കാസ്റ്റർ അവന്യുവിലുള്ള മാപ്പ് ബിൽഡിംഗിൽ വച്ചാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന് മാപ്പ് ഭാരവാഹികൾ അറിയിച്ചു.
മാപ്പിൽ ലൈഫ് ലോംഗ് അംഗത്വ നേടിയിട്ടുള്ള ആജീവനാന്ത അംഗങ്ങൾക്കും അസോസിയേഷനുമായി ബന്ധപ്പെട്ട കുടിശികകൾ അടച്ചുതീർത്ത സ്ഥിര അംഗങ്ങൾക്കും മാത്രമേ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അർഹതയുള്ളൂ എന്നും ഭാരവാഹികൾ അറിയിച്ചു.
അംഗത്വ പുതുക്കൽ സമയപരിധി: മാപ്പിൽ അംഗത്വം നേടിയിട്ടുള്ളവർ, അവരുടെ അംഗത്വ പുതുക്കലുകൾ നവംബർ 22ന് മുമ്പായി ചെയ്തു തീർക്കേണ്ടതാണ്. 2024ൽ സജീവ അംഗത്വം നേടിയ അംഗങ്ങൾക്ക് മാത്രമേ 2025ലേക്ക് അംഗത്വം പുതുക്കാനുള്ള അർഹതയുണ്ടായിരിക്കുകയുള്ളൂ.
നോമിനേഷൻ വിശദാംശങ്ങൾ: വിവിധ പൊസിഷനിലേക്കുള്ള നാമനിർദേശങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 22ന് വൈകുന്നേരം അഞ്ച് വരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. നോമിനേഷനുകൾ പിൻവലിക്കാനുള്ള അവസാന തീയതി ഡിസംബർ നാലിന് വൈകുന്നേരം അഞ്ച് വരെ.
എല്ലാ നാമനിർദേശങ്ങളും തെരഞ്ഞെടുപ്പ് ഓഫീസർ ബിനു ജോസഫ് - 267 235 4345, അസിസ്റ്റന്റ് ഇലക്ഷൻ ഓഫീസർമാരായ അനു സ്കറിയ - 267 496 2423, തോമസ് ചാണ്ടി - 201 446 5027.
ഇവരിൽ ആരുടെയെങ്കിലും പക്കൽ സമർപ്പിക്കേണ്ടതാണ് എന്ന് മാപ്പ് പ്രസിഡന്റ് ബെൻസൺ വർഗീസ് പണിക്കർ, സെക്രട്ടറി ലിജോ പി. ജോർജ്, ട്രഷറർ ജോസഫ് കുരുവിള (സാജൻ) എന്നിവർ അറിയിച്ചു.
NRI
പെൻസിൽവേനിയ: ഫിലഡൽഫിയയിലെ നോർത്ത് മാഷർ സ്ട്രീറ്റിലെ സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ വിളവെടുപ്പ് ഉത്സവം ഇന്ന് രാവിലെ 10 മുതൽ വൈകുന്നേരം നാല് വരെ നടക്കും. ഒരുക്കങ്ങൾ പൂർത്തിയായി എന്ന് ഇടവക വികാരിയും പ്രസിഡന്റുമായ റവ.ഫാ.ഡോ. ജോൺസൺ സി. ജോൺ പറഞ്ഞു.
ഫുഡ് ഫെസ്റ്റിവൽ, മാർത്തമറിയം സമാജവും പുരുഷന്മാരുടെ ഫോറവും സംഘടിപ്പിക്കുന്ന തത്സമയ ദക്ഷിണേന്ത്യൻ ഭക്ഷണ കൗണ്ടറുകൾ എന്നിവ ഉണ്ടാകും. ക്ലോത്തിംഗ് മാർട്ട്, ഫ്രഷ് മാർക്കറ്റ് എന്നിവ ജോസ്ലിൻ ഫിലിപ്പും അയറിൻ ജേക്കബും ഏകോപിപ്പിക്കും.
വിനോദവും സംസ്കാരവും യുവാക്കളും എംജിഒസിഎസ്എമ്മും സാംസ്കാരിക പരിപാടികൾ തയാറാക്കുന്നതിനൊപ്പം ഇടവകയുടെ നിലവിലുള്ള പള്ളി നിർമാണ പദ്ധതികൾക്കായി പ്രവർത്തിക്കുന്നു.
ടിജോ ജേക്കബ്, ഡെയ്സി ജോൺ, ഷേർലി തോമസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു. റവ.ഫാ.ഡോ. ജോൺസൺ എല്ലാവരെയും ആഘോഷത്തിലേക്ക് ക്ഷണിച്ചു.